കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ ഭീകരർ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ സൈന്യവും ഇവര്‍ക്കെതിരെ രൂക്ഷമായ പ്രതിരോധമാണ് നടത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുന്നൂറിലധികം താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ മേഖലയിലെ ഹെല്‍മണ്ട പ്രവിശ്യയില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ നിരവധി തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
Discussion about this post