മുംബൈ: ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ (ജെ.എന്‍.പി.ടി)നിന്ന് 879 കോടി രൂപയുടെ 300കിലോ ഹെറോയിന്‍ ഡി.ആര്‍.ഡി.ഐ പിടിച്ചെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.അഫ്ഗാനിസ്ഥാനില്‍ നിന്ന് കള്ളക്കടത്ത് നടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
സമീപകാലത്തെ പ്രധാന മയക്കുമരുന്ന് വേട്ടകളിലൊന്നാണ് വ്യാഴാഴ്ച നടന്നത്. ജിപ്സം കല്ലും ടാല്‍ക്കം പൗഡറും എന്ന് പറഞ്ഞാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി ചരക്ക് കടത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് പ്രഭോത് സിങ്ങ് എന്നയാളുടെ പേരിലാണെന്നും ചരക്ക് പഞ്ചാബിലേക്ക് അയക്കാനാണെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു.
സിങ്ങിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ജെ.എന്‍.പി.ടി വഴി ജിപ്‌സം കല്ലും ടാല്‍ക്കം പൗഡറും ഇയാള്‍ ഇറക്കുമതി ചെയ്യുകയായിരുന്നെന്നാണ് വിവരം. ആയുര്‍വേദ മരുന്നെന്ന പേരില്‍ കടത്തിയ 1000കോടിയുടെ 191 കിലോ ഹെറോയിന്‍ കഴിഞ്ഞ ആഗസ്റ്റിൽ മുംബൈ കസ്റ്റംസും ഡി.ആര്‍.ഐ.യും ചേര്‍ന്ന് പിടികൂടിയിരുന്നു.
Discussion about this post