ഡൽഹി: ഇന്ത്യയുടെ കൊവിൻ പ്ലാറ്റ്ഫോമിന് ആഗോള സ്വീകാര്യത. കൊവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യാനും സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കുന്ന കൊവിൻ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ താത്പര്യപ്പെട്ട് അമ്പതോളം ലോകരാജ്യങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
കാനഡ, മെക്സിക്കോ, നൈജീരിയ, പാനമ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളാണ് കൊവിൻ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ കൊവിൻ കോൺക്ലേവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ,ആരോഗ്യ രംഗത്തെ നിരവധി പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ള പങ്കെടുക്കും. പാസ്പോർട്ടും കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റും തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികളും കൊവിൻ പ്ലാറ്റ്ഫോമിൽ ഉടൻ സജ്ജമാക്കും.
Discussion about this post