ഡല്‍ഹി: കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. ലോക്സഭാ കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയെ നീക്കി പകരം രാഹുല്‍ ഗാന്ധിയെ നേതാവാക്കുമെന്നാണ് വിവരം.
രാഹുല്‍ നേതൃസ്ഥാനത്തേക്കില്ല എന്ന നിലപാടില്‍ ഉറച്ചാല്‍ മാത്രം ശശി തരൂരിനെ ഈ പദവിയിലേക്ക് നിയോഗിക്കും. മനീഷ് തിവാരിയെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കാനാണ് തീരുമാനം.
കെ സി വേണുഗോപാലിന് പൊളിറ്റിക്കല്‍ അഫയേഴ്സ് സെക്രട്ടറി പദവി ലഭിക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും പരിഗണിക്കുന്നുണ്ട്. സച്ചിന് പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയാകും.
Discussion about this post