മുംബൈ: ഇതിഹാസ ചലച്ചിത്ര താരം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസതടസ്സത്തെ തുടർന്ന് ജൂൺ 30നായിരുന്നു ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തിരുന്നു.
ബോളിവുഡിലെ ദുരന്ത കഥകൾ പറഞ്ഞ മെഗാഹിറ്റ് ചിത്രങ്ങളിൽ നായകനായിരുന്നു ദിലീപ് കുമാർ. ദേവദാസ്, നയാ ദൗർ, മുഗൾ ഇ അസം, ഗംഗാ ജമുന, ക്രാന്തി, കർമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1998ൽ പുറത്തിറങ്ങിയ ക്വില ആയിരുന്നു അവസാന ചിത്രം.
Discussion about this post