ബുദ്ഗാം: കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഭീകരൻ പിടിയിൽ. ബുദ്ഗാമിൽ നിന്നാണ് ലഷ്കർ ഭീകരൻ ഡാനിഷ് അഹമ്മദ് ധർ പിടിയിലായിരിക്കുന്നത്. മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയാണ് ഇയാളെ പിടികൂടിയത്.
1.2 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുവും രണ്ട് ഡിറ്റണേറ്ററുകളും ഇയാളിൽ നിന്നും പിടികൂടി. കശ്മീരിൽ ആക്രമണം നടത്താനെത്തിയ ഭീകരർക്ക് ഇയാൾ സാധനങ്ങളും വാഹന സൗകര്യവും ഏർപ്പെടുത്തി നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
കശ്മീരിലെ ലഷ്കർ ഭീകരരുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്ന ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം പാക് ഭീകരന്മാരുമായി സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post