ഗ്രാസ്: ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് 65കാരൻ ആശുപത്രിയിൽ. ഓസ്ട്രിയയുടെ തെക്കൻ സിറ്റിയായ ഗ്രാസിലാണ് സംഭവം. അയൽവാസി വളർത്തിയ പെരുമ്പാമ്പാണ് 65കാരനെ കടിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. രാവിലെ ടോയ്‌ലറ്റിൽ കയറിയപ്പോൾ ക്ലോസറ്റിൽ പെരുമ്പാമ്പ് കിടന്നത് ഇയാൾ ശ്രദ്ധിച്ചില്ല. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ ജനനേന്ദ്രിയത്തിൽ നുള്ളിയത് പോലുള്ള വേദന അനുഭവപ്പെട്ടു. തുടർന്ന് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അയൽ വീട്ടിൽ നിന്നും ഡ്രെയിനേജ് വഴി പുറത്തിയങ്ങിയ പാമ്പ് 65കാരന്റെ വീട്ടിലെത്തി ടോയ്‌ലറ്റിൽ കയറി കിടക്കുകയായിരുന്നു. തുടർന്ന് പാമ്പു പിടുത്തക്കാരനുമായി പൊലീസ് 65കാരന്റെ വീട്ടിലെത്തി. ക്ലോസെറ്റിൽ നിന്നും പുറത്തെടുത്ത പാമ്പിനെ ഉടമയ്ക്ക് തിരികെ നൽകി.
കടിയേറ്റ വയോധികൻ ഇപ്പോൾ ചികിത്സയിലാണ്.
Discussion about this post