കാസര്‍ഗോഡ്: 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കാസര്‍ഗോഡ് ഹിദായത്ത് നഗര്‍ അബൂബക്കര്‍ സിദ്ദീഖാണ് (55) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
നേരത്തേ നാലുപേരെ കാസര്‍ഗോഡ് വനിത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സി. അബ്ബാസ് (60), സി.എ. അബ്ബാസ് (49), എ.കെ. മുഹമ്മദ് ഹനീഫ് (58), ഉസ്മാന് (55) എന്നിവരാണ് നേരത്തേ പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 26 ന് ആള് പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ പെണ്‍കുട്ടിയോടൊപ്പം സംശയാസ്പദമായ നിലയില്‍ കണ്ട പ്രതികളില്‍ ഒരാളെ കുറിച്ച് നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
പെണ്‍കുട്ടിയില്‍ നിന്നും വനിത പൊലിസ് മൊഴിയെടുത്തതോടെ പെണ്‍കുട്ടിയെ ഇവര്‍ പതിവായി പീഡിപ്പിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് വനിത പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഭാനുമതി പറഞ്ഞു.
Discussion about this post