തിരുവനന്തപുരം: ആയുര്‍വേദ കുലപതി ഡോ. പി.കെ. വാര്യറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആതുര സേവന രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നു പികെ വാര്യര്‍ എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നല്കി ആദരിച്ചത് അദ്ദേഹം ആയുര്‍വേദത്തിന് നല്കിയ വിലപ്പെട്ട സംഭാവന കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിന് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
Discussion about this post