അസമിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുന്ന നിയമങ്ങളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോസംരക്ഷണ നിയമത്തിനും ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്ന നിയമത്തിനും പിന്നാലെ സംസ്ഥാനത്ത് ഇതും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും അടർത്തി മാറ്റാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളുടെയും ഗ്രാമീണ അസം ജനതയുടെയും സംസ്കാരം സംരക്ഷിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിൽ കൊണ്ടു വരുന്ന നിയമങ്ങൾ ഒരിക്കലും മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു മതവിഭാഗക്കാരെയും നിർബന്ധിത മതപരിവർത്തനം നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിനും മധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് അസം.
രണ്ട് കുട്ടികൾ വരെ മാത്രമുള്ള മാതാപിതാക്കൾക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കുന്ന കാര്യവും സജീവമായി പരിഗണിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
Discussion about this post