ബാഗ്ദാദ്: ഇറാഖിലെ കൊറോണ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 54 പേർ മരിച്ചു. നസീറിയയിലെ അൽ ഹുസൈൻ ആശുപത്രിയിലായിരുന്നു സംഭവം. തീ പിടുത്തൽ നിരവധി പേർക്ക് പൊള്ളലേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. എങ്കിലും നിരവധി കൊവിഡ് രോഗികൾ ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.












