Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഭർതൃപിതാവിനെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച ഫസീല കളവു കേസിലും പ്രതി; കവർച്ച നടത്തി ആഡംബര ജീവിതം

by Brave India Desk
Jul 14, 2021, 12:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്: ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമത്തിനു കോടതി കഠിന തടവിനു ശിക്ഷിച്ച കരിമ്പുഴ സ്വദേശിനി ഫസീല ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനു കവര്‍ച്ച നടത്തുന്നതു പതിവാണെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഫ്ളാറ്റില്‍നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും കോടതിയില്‍ വിചാരണ നടപടികള്‍ തുടരുകയാണ്.

കൂടത്തായി കേസിലെ ഒന്നാംപ്രതി ജോളിയുടെ കൊലപാതക രീതിക്കു സമാനമാണ് ഫസീലയുടെയും തന്ത്രമെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും രീതിക്ക് സമാനതയുണ്ട്. ഇതിന് പിന്നാലെയാണ് ഫസീലക്കെതിരായ കളവ് കേസിലെയും കോടതി നടപടികള്‍ പുറത്ത് വരുന്നത്. 2018ല്‍ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപം ഫ്ളാറ്റില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഫസീലയെ പ്രതിചേര്‍ത്തിട്ടുള്ളത്. കുടുംബാംഗങ്ങള്‍ വീട്ടില്‍നിന്നു പുറത്തുപോയ സമയം അടുത്ത ഫ്ളാറ്റുകാരില്‍നിന്ന് താക്കോല്‍ സ്വന്തമാക്കി തന്ത്രപൂര്‍വം സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. പതിമൂന്നേകാല്‍ പവന്‍ സ്വര്‍ണം പെരിന്തല്‍മണ്ണയില്‍ കൊണ്ടുപോയി വില്‍പന നടത്തിയത് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

Stories you may like

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ഭര്‍തൃപിതാവായ മുഹമ്മദിനു രണ്ടു വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയിലാണ് പൊലീസ് ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്.

കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലും ഫസീല വിചാരണ നേരിടുകയാണ്. 2016 ജൂണിലാണ് ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്ന് 71കാരി നബീസ കൊല്ലപ്പെട്ടത്.

പാലക്കാട് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. മുന്തിയ ഹോട്ടലുകളില്‍ താമസിക്കുന്നതിനും വിലകൂടിയ വസ്ത്രം ധരിക്കുന്നതിനും യാത്രയ്ക്കുമായാണ് കളവ് നടത്തിയിരുന്നതെന്നാണ് ഫസീല പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.

Tags: murder attempt casekoodathayi murder case
Share4
Tweet
Send
Share

Latest stories from this section

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies