തിരുവനന്തപുരം: കേരളത്തിൽ കോവിഡ് മരണങ്ങള് പതിനയ്യായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.
15,025 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ജീവന് നഷ്ടപ്പെട്ടത്. ഇന്ന് 87 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 13,733 പേര്‍ക്കാണ് കോവിഡ് സ്ഥരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,95,560 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,675 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,885 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2415 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post