കൊച്ചി : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണന് വധഭീഷണി. യുഎഇയിൽനിന്ന് വെളളിയാഴ്ച രാവിലെ 11.28ന് ഒരാൾ മൊബൈൽ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയായിരുന്നു. ഇതിനെത്തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിലിലൂടെ പരാതി നൽകി.
വൃത്തികെട്ട വാക്കുകളുപയോഗിച്ച് സംസാരിച്ചയാൾ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. 11.32നും 12.14നും ഈ നമ്പരിൽനിന്നും വീണ്ടും ഫോൺ വിളിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
Discussion about this post