ഡൽഹി: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ പാർട്ടി തകർച്ചയിലേക്കെന്ന വ്യക്തമായ സൂചന നൽകി മുതിർന്ന നേതാക്കളുടെ തമ്മിലടി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ധുവിനെ നിയോഗിച്ചാൽ പാര്‍ട്ടിയെ അത് ഏത് രീതിയില്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
‘സിദ്ധുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് ഉപദ്രവമാകും. പഴയ പാര്‍ട്ടി അംഗങ്ങളെ ഇത് പ്രകോപിപ്പിക്കും, കോണ്‍ഗ്രസ് പിളരും’. അമരീന്ദർ കത്തിൽ വ്യക്തമാക്കി.
അതേസമയം സിദ്ധു വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയേയും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ഹരീഷ് റാവത്തിനേയും അദ്ദേഹം കഴിഞ്ഞ ദിവസം കണ്ടിരുന്നു.
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത്. സിദ്ധു പാര്‍ട്ടി അധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിന് മുമ്പേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണമടക്കം നടത്തിയിരുന്നു.
Discussion about this post