തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിലും നാളെ കടകൾ തുറക്കാൻ അനുമതി നൽകി. എ, ബി, സി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ അവശ്യസാധന കടകൾക്കുപുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക്സ് കട, ഫാൻസികട, സ്വർണക്കട എന്നിവ ഞായറാഴ്ച മുതൽ മൂന്നു ദിവസം തുറക്കാൻ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു.
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ, റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ എന്നിവ തിങ്കൾമുതൽ വെള്ളിവരെ രാവിലെ എഴുമുതൽ രാത്രി എട്ടുവരെ തുറക്കാം.
വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്കാകും അനുമതി.
മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർഷോപ്പുകളും തുറക്കാം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്ത ജീവനക്കാരെ നിയോഗിക്കണം. മുടിവെട്ടാൻ മാത്രമാണ് അനുമതി.
സിനിമാ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവരാകണം പ്രവർത്തകർ. സീരിയൽ ഷൂട്ടിങ്ങിനുള്ള അനുമതി തുടരും.
എൻജിനിയറിങ്, പോളി ടെക്‌നിക് കോളേജുകളിൽ സെമസ്റ്റർ പരീക്ഷ ആരംഭിച്ചതിനാൽ വിദ്യാർഥികൾക്കായി ഹോസ്റ്റലുകൾ തുറക്കാനും അനുമതി നൽകി.
Discussion about this post