ബക്രീദ് ഇളവുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ സത്യവാങ്മൂലത്തിലെ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ടുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം പിണറായി സര്‍ക്കാരിനേറ്റ പ്രഹരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇളവുകള്‍ നല്‍കിയ സര്‍ക്കാരിന്റെ അശാസ്ത്രീയ രീതിയെ കോടതി വിമര്‍ശിച്ചു. ജീവിക്കാനുള്ള അവകാശത്തിന്മേല്‍ കടന്നുകയറ്റം നടത്തിയ സര്‍ക്കാരിനുള്ള തിരിച്ചടിയാണിത്. ഓണത്തിനും ക്രിസ്മസിനും ഇളവ് നല്‍കാത്ത സര്‍ക്കാര്‍ ബക്രീദിന് മാത്രം ഇളവുകള്‍ നല്‍കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം കൊണ്ട് പന്താടുകയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post