Monday, October 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture

നാളെ ഗുരുപൂർണിമ; ഗുരുപൂജക്ക് തയ്യാറെടുത്ത് ശിഷ്യ പരമ്പര

by Brave India Desk
Jul 22, 2021, 11:53 am IST
in Culture
Share on Facebook
Tweet
WhatsApp
Telegram

ഗുരു പൂർണിമ ആഘോഷങ്ങൾക്ക് രാജ്യം തയ്യാറാകുന്നു. ജൂലൈ 23 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ ഗുരുപൂർണിമ. ആഷാഢ മാസത്തിലെ പൗർണമി ദിവസമാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. ആചാര്യ പൂജക്ക് പ്രാധാന്യം കല്പിക്കുന്ന ദിനമാണിത്. ഈ ദിവസം ശിഷ്യന്മാർ ഗുരുക്കന്മാരെ പൂജിക്കുന്നു.

വ്യാസ പൂർണിമയെന്നും ഗുരുപൂർണിമ അറിയപ്പെടുന്നു. ഇതിഹാസ രചയിതാവായ വേദവ്യാസന്റെ തിരുനാളാണ് ഗുരുപൂർണിമ. സാരാനാഥിൽ ശ്രീബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയതിന്റെ സ്മരണയിൽ ബൗദ്ധരും ഗുരുപൂർണിമ ആഘോഷിക്കുന്നു.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

അജ്ഞാന തിമിരത്തിൽ ആണ്ടു കിടന്ന ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന പുണ്യഭൂമികയാണ് ഭാരതം. ഈ പുണ്യഭൂമിയുടെ ഏറ്റവും വലിയ സവിശേഷതയായി ആചാര്യന്മാർ പരിഗണിക്കുന്നത് ഇവിടത്തെ സവിശേഷമായ ഗുരുശിഷ്യ പരമ്പരയാണ്. ഭാരതത്തിന്റെ അമൂല്യമായ സാംസ്കാരിക പൈതൃകമാണിത്.

ഗുരു മുമുക്ഷുവിന് ആധ്യാത്മിക മാർഗനിർദേശം നൽകി ശിഷ്യൻ എന്ന നില വരെയും പിന്നീട് മോക്ഷം വരെയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു-ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമായി കണക്കാക്കപ്പെടുന്നു.

ഈശ്വരപ്രാപ്തിക്കുള്ള മാർഗം കാണിച്ചു കൊടുക്കുവാൻ ഗുരുവിന് മാത്രമേ സാധിക്കൂ. ഗുരുവിന് മാത്രമേ നമുക്ക് ‘ഞാൻ’ അതായത് ‘ആത്മാവിന്റെ മേൽവിലാസം പറഞ്ഞു തരാൻ കഴിയൂ. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ഗുരുവിനുള്ളത്. ശരിയായ ഗുരുവിനെ ലഭിക്കാത്തവൻ ദുസ്വഭാവിയും അഹങ്കാരിയുമായി അധ:പതിക്കുന്നു.

മനുഷ്യന് ഈശ്വരനുമായി ബന്ധം സ്ഥാപിക്കാനുള്ള വിശിഷ്ടമായ മാർഗമാണ് ഗുരു. ഈശ്വരനും ജീവാത്മാവിനും ഇടയിലുള്ള മായാ പ്രതിബന്ധങ്ങളായ ഭൗതിക ബന്ധനങ്ങളെ അതിജീവിക്കാൻ കൃത്യമായ മാർഗനിർദേശം നൽകാൻ ഗുരുവിന് സാധിക്കുന്നു.

തനിക്ക് അറിയാവുന്നതൊക്കെയും ശിഷ്യപരമ്പരയ്ക്ക് പൂർണ്ണ മനസോടെയാണ് ഗുരു ദാനം ചെയ്യുന്നത്. ശിഷ്യനെ ഗുരുവാക്കി മാറ്റുന്ന അതുല്യമായ കർത്തവ്യവും ഗുരു നിർവഹിക്കുന്നു. തന്‍റെ ശിഷ്യൻ തന്നേക്കാൾ വലിയ ജ്ഞാനിയാകണമെന്നും വാദത്തിൽ തന്നെ തോൽപ്പിക്കണമെന്നും ഗുരു ഇച്ഛിക്കുന്നു.

ശിഷ്യന്‍റെ അജ്ഞാനത്തെ അകറ്റി അവന്‍റെ ആധ്യാത്മിക ഉയർച്ചയ്ക്കു വേണ്ട സാധന ഗുരു പറഞ്ഞു കൊടുക്കുന്നു.  അയാളെ കൊണ്ട് സാധന ചെയ്യിച്ചെടുക്കുകയും അയാൾക്ക് അനുഭൂതികൾ നൽകുകയും ചെയ്യുന്നു. ഗുരുവിന്‍റെ ശദ്ധ്ര ശിഷ്യന്‍റെ ലൗകിക സുഖങ്ങളിലല്ല, മറിച്ച് അവന്റെ ആധ്യാത്മിക ഉന്നമനത്തിലായിരിക്കും.

‘ഗുരു’ എന്ന വാക്ക്, ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാൽ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം’, ‘രു’ എന്നാൽ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാൽ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടർത്തുന്നവൻ എന്നാണ്.

സദ്ഗുരുവിന്‍റെ ദർശനം ഒരാളുടെ പാപത്തെയും മാനസിക പിരിമുറുക്കത്തെയും ദാരിദ്യ്രത്തെയും ഇല്ലാതാക്കുന്നുവെന്നാണ് ഭാരതീയ തത്വചിന്തയിൽ പറയുന്നത്. പിതാവ് പുത്രന്‍റെ ജനനത്തിന് കാരണം മാത്രമാകുന്നു. എന്നാൽ ഗുരുവാണ് പുത്രനെ ജനന മരണ ചക്രത്തില്‍നിന്നും മോചിപ്പിച്ചെടുക്കുന്നത്. അതിനാൽ ഗുരു പിതാവിനേക്കാളും ശേഷ്ഠ്രനായി കണക്കാക്കപ്പെടുന്നു.

പുരുഷാർത്ഥങ്ങളുടെ എല്ലാ കർമ്മ പഥങ്ങളിലും മാതൃകയാക്കാവുന്ന അസംഖ്യം ശിഷ്യപരമ്പരകളുടെ കേദാരമാണ് ഭാരതം. വസിഷ്ഠ- വിശ്വാമിത്ര പുണ്യമായ രാമ ലക്ഷ്മണന്മാരും മഹാദേവ ശിഷ്യനായ പരശുരാമനും പരശുരാമ ശിഷ്യനായ ഭീഷ്മരും ദ്രോണശിഷ്യനായ അർജുനനും ഇതിഹാസങ്ങളിലെ ഉദാത്ത മാതൃകകളാണ്.

സ്വാർത്ഥതയ്ക്ക് വേണ്ടി ഗുരുവിൽ നിന്നും ജ്ഞാനം പ്രാപ്തമാക്കുന്നവർക്ക് സംഭവിക്കുന്ന അപചയവും ഇതിഹാസങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. മഹോന്നതമായ വീര്യഗുണവാനായിരുന്നിട്ടും കർണ്ണന്റെ വീഴ്ചകളുടെ ഹേതുവായി ഗണിക്കപ്പെടുന്നത് ഗുരുവായ പരശുരാമനോട് പറഞ്ഞ അസത്യമാണ്. ഗുരു ഭരദ്വാജ പുത്രനായ ദ്രോണരോട്  ചെയ്ത വാഗ്ദാന ലംഘനമാണ് ദ്രുപദന്റെ വീഴ്ചകളുടെയും ആരംഭമെന്ന് കാണാൻ സാധിക്കും.

ഭാരതീയ ഐതിഹാസിക- ആത്മീയ ചിന്താധാരയുടെ മൂലാധാരമായ ഗുരു ശിഷ്യ സങ്കല്പത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഗുരുപൂർണിമ സമുചിതമായി ആഘോഷിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘവും തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ അസംഖ്യം സംഘ ശാഖകളിൽ ഗുരുപൂജ സമുചിതമായി ആചരിക്കപ്പെടുന്നു.

Tags: Guru Poornima
Share31
Tweet
Send
Share

Latest stories from this section

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

കുരുത്തം കെട്ട ഉറുമ്പ് വിചാരിച്ചാൽ സിംഹത്തിന്റെ ഭക്ഷണരീതി വരെ മാറ്റാം; ഞെട്ടിയോ? അങ്ങനെയും നടന്നു…ഒരുകാടിനെ മുഴുവൻ പ്രശ്‌നത്തിലാക്കിയ അൽസൈക്കോകൾ…

കാട്ടിൽ താമസിക്കാത്ത ‘കാടിന്റെ രാജാവ്’!പെണ്ണ് ഇരപിടിക്കും, ആണ് ഭരിക്കും;സിഹംങ്ങൾ ഫാമിലിമാനോ

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

Latest News

ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ വിമാനകമ്പനി ; ചരിത്രം കുറിച്ച് ഇന്ത്യയുടെ ഇൻഡിഗോ എയർലൈൻസ്

വിമാനയാത്രയ്ക്ക് ചിലവേറും ; ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് ഇൻഡിഗോ

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

മഴക്കോട്ടും പഴയ ഫോണും വിറ്റ് തോറ്റ പയ്യൻ;കല്ലുമ്മക്കായ ചീഞ്ഞുപോയപ്പോൾ തുടങ്ങിയ ₹100 കോടി ബുദ്ധി

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

ഷവർമ വിറ്റല്ല, ‘പേടി’ വിറ്റ് കോടികൾ കൊയ്തു:Al Taza;2,500 Kg ചിക്കനും 200 Km സപ്ലൈ ചെയിനും!

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു ; ​വെളിച്ചം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാമെന്ന കണ്ടെത്തലിന് പുരസ്കാരം

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

ഒരൊറ്റ അക്ഷരം മാറ്റി ഇന്ത്യൻ വിപണി പിടിച്ചു:നെയ്യ് തോറ്റയിടത്ത് ജയിച്ച ഡാൽഡ

മമതയ്ക്ക് വീണ്ടും തിരിച്ചടി ; രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച് കോയൽ മല്ലിക് ; തൃണമൂലിന് ഇനി വെറും 9 എംപിമാർ മാത്രം

ബിജെപിയിൽ ചേർന്ന് തൃണമൂൽ വിട്ട പ്രശസ്ത ബംഗാളി നടി കൊയൽ മല്ലിക്ക് ; വടക്കൻ ബംഗാളിൽ നിന്നും രാജ്യസഭാ സ്ഥാനാർത്ഥിയാകും

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

ക്രെഡിറ്റ് കാർഡ് കൈയിലുണ്ടോ? പണി പാളാതെ സൂക്ഷിക്കാൻ ഈ ചതിക്കുഴികൾ അറിയാതെ പോകരുത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies