ഡല്‍ഹി: നികുതി വെട്ടിപ്പിനെ തുടര്‍ന്ന് മാധ്യമസ്ഥാപനം ദൈനിക് ഭാസ്ക്കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ദൈനിക് ഭാസ്ക്കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ പത്രമാധ്യമ സ്ഥാപനമാണ് ദൈനിക് ഭാസ്ക്കര്‍.
അതേസമയം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല, എന്നാല്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് നികുതി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കോവിഡ് കാലത്തു നിരവധി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഈ മാധ്യമ സ്ഥാപനത്തിനെതിരെ ഉയരുന്നത്.
Discussion about this post