മുംബൈയിലെ ലാല്ബൗഗ്ച്ചാ രാജയില്‍ നാല് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മഡിയകളില് വൈഖലാകുന്നു. ലാല്ബൗഗ്ച്ചായിലെ പ്രശസ്തമായ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയായ നന്ദിനി ദീപക് ഗോസ്വാമിയാണ് പൊലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്.
ക്ഷേത്രത്തിലേക്കുള്ള വിഐപി പ്രവേശനത്തിലെേൂട കടക്കാന്‍ ശ്രമിച്ചതിനാണ് നാല് പോലിസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് നന്ദിനി ഗോസ്വാമി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് 1200 രൂപ പിഴ അടപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. പൊലീസുകാരോട് മോശമായി പെരുമാറി എന്ന കുറ്റം ചുമത്തിയാണ് നന്ദിനിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ക്ഷേത്രത്തിന്റെ വിഐപി ഗേറ്റ് വഴി കടക്കാന്‍
ശ്രമിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.
തങ്ങള്‍ വിഐപി ഗേറ്റിലൂടെ എല്ലാവരും പോകുന്നത് കണ്ട് കടക്കാന്‍ ശ്രമിച്ചു..എന്നാല്‍ പോലിസ് തടഞ്ഞു. എല്ലാവരെയും കടത്തി വിടുന്നുണ്ടല്ലോ എന്ന് ചോദിച്ചതിനെ തുടര്‍ന്ന് നാല് വനിത പോലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നന്ദിനി ഗോ സ്വാമി പറഞ്ഞു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=PAqC6jgMM1E
Discussion about this post