തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരത്ത് രാത്രിയിൽ തുടങ്ങിയ മഴ പുലർച്ചെ വരെ തുടർന്നതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്.
മലപ്പുറത്തിന്റെ മലയോര മേഖലയിൽ മഴയെ തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇടുക്കിയുടെ മലയോര മേഖലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി. കലുങ്ക് ഇടിഞ്ഞ് അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
കാഞ്ഞിരപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നു. ഇവിടങ്ങളിൽ നിന്നും നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചോക്കാട് വില്ലേജിൽ വളളിപൂളയിൽ പുഴ ഗതി മാറി ഒഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷപ്പെടുത്തി.
Discussion about this post