ഡൽഹി: ശ്രീബുദ്ധന്റെ പ്രബോധനങ്ങൾ കൊവിഡ് മഹാമാരിക്കാലത്ത് കൂടുതൽ പ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാനവരാശി ഇന്ന് കൊവിഡിന്റെ രൂപത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇക്കാലത്ത് ബുദ്ധഭഗവാന്റെ പ്രബോധനങ്ങൾ കൂടുതൽ പ്രസക്തമാണ്. വലിയ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്ന് അദ്ദേഹത്തിന്റെ മാർഗം പിന്തുടർന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ബുദ്ധ പ്രബോധനങ്ങളുടെ മൂല്യം ഉൾക്കൊണ്ട്, രാജ്യങ്ങൾ പരസ്പരം കൈകോർത്ത് ഐക്യം ബലപ്പെടുത്തുകയാണ്. ഗുരുപൂർണിമ ആശംസിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സാരാനാഥിൽ വെച്ച് ബുദ്ധഭഗവാൻ ജീവന്റെ തത്വം ഉദ്ബോധിപ്പിച്ചു. സങ്കടങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചും അദ്ദേഹം നമ്മോട് സംസാരിച്ചു. ദുഃഖങ്ങൾക്ക് മേൽ വിജയം വരിക്കാനുള്ള മാർഗങ്ങൾ ഉപദേശിച്ചു. ജീവിതത്തെക്കുറിച്ച് ജ്ഞാനം പകരുന്ന അഷ്ടാംഗ മന്ത്രങ്ങളും അദ്ദേഹം നമുക്ക് നൽകി. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാഷ്ട്രപതി രാമ്നാഥ് കോവിന്ദും ഗുരുപൂർണിമ ആശംസകൾ നേർന്നു.
Discussion about this post