തൊടുപുഴ: ഡി വിഭാഗത്തിലുള്ള കുമാരമംഗലം പഞ്ചായത്തില്‍ ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാര്‍. കോവിഡ് നിയന്ത്രണങ്ങളുള്ള പഞ്ചായത്തില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടര്‍ന്ന് ചിത്രീകരണം അവസാനിപ്പിച്ചു.
അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഇന്നലെയാണ് സിനിമാ സംഘം കുമാരമംഗലത്ത് എത്തിയത്. ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് കുമാരമംഗലം. ഇവിടെ ചിത്രീകരണം ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി.
സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന അവകാശവാദമാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം മുന്നോട്ട് വെച്ചത്. പിന്നീട് അനുമതിയില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് പോലീസിന്റെ ഇടപെടലോടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു.
Discussion about this post