ദുബായ്: കൊവിഡ് വ്യാപനം മൂലം നിർത്തി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് യു എ ഇയിൽ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 19ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. 29 മത്സരങ്ങൾ പൂർത്തീകരിച്ച ശേഷമായിരുന്നു ടൂർണമെന്റ് നിർത്തി വെച്ചത്.
ടൂർണമ്നെറ്റിന്റെ ഫൈനൽ ഒക്ടോബർ 15നാണ്. ഒന്നാം ക്വാളിഫയർ ഒക്ടോബർ 10നും എലിമിനേറ്റർ ഒക്ടോബർ 11നും രണ്ടാം ക്വാളിഫയർ ഒക്ടോബർ 13നും നടക്കും.
മുംബൈയും ചെന്നൈയും തമ്മിലുള്ള ഒന്നാം മത്സരം കഴിഞ്ഞിരുന്നു. പോയിന്റ് ടേബിളിൽ ഡൽഹി കാപ്പിറ്റൽസ് ആണ് ഒന്നാമത്. ചെന്നൈ രണ്ടാമതും ബാംഗ്ലൂർ മൂന്നാമതുമാണ്.
ഇന്ത്യൻ താരങ്ങൾക്ക് വിശ്രമമില്ലാത്ത ഷെഡ്യൂളാണ് വരാനിരിക്കുന്നത്. ഇംഗ്ലണ്ടിൽ സെപ്റ്റംബർ 14നാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. അവിടെ നിന്നും താരങ്ങൾ നേരെ യു എ ഇയിലേക്ക് പറക്കും.
മത്സരങ്ങൾ വൈകുന്നേരം 3.30നും 7.30നുമായി നടക്കും. അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നതിനാൽ വിദേശ താരങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്.
Discussion about this post