ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെതിരെ പാർട്ടിയിൽ പടയൊരുക്കം. സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ സുധാകരനെതിരെ നിരവധി പരാതികൾ എത്തിയതായാണ് വിവരം.
സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം വേണുഗോപാൽ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എം പി എന്നിവരും സുധാകരനെതിരെ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയക്കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ ഭൂരിഭാഗം പേരും സുധാകരനെതിരെ രംഗത്ത് വന്നു.
പരാതിയിൽ രണ്ടംഗ കമ്മീഷന്‍റെ തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജി സുധാകരനെതിരെ പാർട്ടി നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.











