ടോക്യോ: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടക്കം. ഒളിമ്പിക്‌സില്‍ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ലോവ്‌ലിനയുടെ ജയം.
വനിതകളുടെ 69 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ നദിനെ അപെറ്റ്‌സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്‌ലിന ക്വാര്‍ട്ടറിലേക്ക് മുന്നേറി. അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ ലോവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പാക്കാം. നാലാം സീഡും മുന്‍ ലോക ചാമ്പ്യനുമായ നിയെന്‍ ചിനാണ് ക്വാര്‍ട്ടറില്‍ ലോവ്‌ലിനയുടെ എതിരാളി.
പുരുഷ വിഭാഗം ബോക്‌സര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുമ്പോഴാണ് വനിതകളുടെ മുന്നേറ്റം. നേരത്തെ മേരി കോം അവസാന പതിനാറിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിരാണ് ഇനി അവശേഷിക്കുന്നത്.
Discussion about this post