കിറ്റെക്സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ്. രാഷ്ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
1975 മുതല്‍ പലവര്‍ഷങ്ങളിലും പ്രതിഷേധമുണ്ടായി. 97-ല്‍ എന്റെ അച്ഛനെ നടുറോഡില്‍ വണ്ടിയില്‍ നിന്നിറക്കി ഇവര്‍ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാര്‍ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകള്‍ തകര്‍ത്തു. രണ്ടര മണിക്കൂര്‍ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്. സാബു എം. ജേക്കബ് പറയുന്നു.