കൊച്ചി: ദേവികുളം നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി. കുമാറാണ് ഹർജി നല്‍കിയത്. പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
ക്രൈസ്തവ സഭാംഗമായ ആന്‍റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹർജിയില്‍ പറയുന്നു. ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗമാണ്. രാജയുടെ ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ ക്രൈസ്തവ ദേവാലയത്തിലാണ് പോകുന്നത്. അമ്മയുടെ സംസ്‌കാരം നടത്തിയതും പള്ളിയിലെ സെമിത്തേരിയിലാണ്. ഇതെല്ലാം മറച്ചുവെച്ച് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് മത്സരിക്കുകയായിരുന്നുവെന്നാണ് ഹർജിയിൽ പറയുന്നത്.
Discussion about this post