തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായി സ്റ്റുഡിയോകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
വിത്ത്, വളക്കടകൾ അവശ്യ സർവീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വില വിഭാഗം അവശ്യ സർവീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാനാണ് അനുമതി.
സംസ്ഥാനത്ത് ശനിയും ഞായറും വാരാന്ത്യ ലോക്ക്ഡൗൺ തുടരും. അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം ഉയരുകയാണ്. കേരളത്തില്‍ ബുധനാഴ്ച 22,056 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം 22,000 കടക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി.
Discussion about this post