ഡൽഹി: ജമ്മു വ്യോമകേന്ദ്രത്തിൽ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷം സുരക്ഷാ സേനകൾക്ക് നിരവധി വ്യാജ ഫോൺ കോളുകൾ വന്നതായി റിപ്പോർട്ടുകൾ. ഇവയൊക്കെയും പാക് ഏജൻസികളിൽ നിന്നാണ് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ സൈനിക കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.
ഇത്തരം സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. ഇവയ്ക്ക് പിന്നിൽ പാക് ചാരസംഘടനയായ ഐ എസ് ഐ ആണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താനും ഇത്തരം കോളുകൾ വഴി വിവരങ്ങൾ ചോരുന്നത് തടയാനും സുരക്ഷാ സേനകൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
Discussion about this post