ഡല്‍ഹി: കോവിഡ് വാക്സിന് പരീക്ഷണത്തില്‍ നിര്‍ണായകനീക്കവുമായി ഇന്ത്യ. വാക്സിനുകള്‍ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നല്കി. കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാനാണ് സമിതി നിര്‍ദ്ദേശം നല്‍കിയത്.
പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.
വാക്സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്.
അതേസമയം പല രാജ്യങ്ങളും വാക്സിനുകള്‍ സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.
Discussion about this post