കോതമംഗലത്ത് ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി മാനസയുടെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് സൂചന. ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖില്‍ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ബിഹാറിലെത്തി നാല് സ്ഥലങ്ങളിലായി എട്ടു ദിവസം രഖില്‍ ഇവിടെ തങ്ങി. 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. ബീഹാറില്‍ തോക്ക് ലഭിക്കുമെന്ന് രഖില്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണെന്നും അന്വേഷണസംഘം കണ്ടെത്തി.
കോതമംഗലത്ത് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി സ്വദേശിയായ രഖില്‍ ഇന്നലെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് രഖില്‍ നിറയൊഴിച്ചത്, ചെവിക്ക് പിന്നിലായും നെഞ്ചിലും. പിന്നാലെ രഖിലും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. മാനസയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി.
Discussion about this post