റോഡരുകിലിരുന്ന് കച്ചവടം ചെയ്യുകയായിരുന്ന വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച് മീന്‍ നശിപ്പിച്ച പൊലീസിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപിയും. സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണെന്നാണ് അരുണ്‍ ഗോപിയുടെ പ്രതികരണം.
സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണോ ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിക്കുന്നത്.
അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക!! നിങ്ങളിൽ പെടാത്തവരായ പോലീസുകാർ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ്!! സർക്കാർ നൽകുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാൻ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കിൽ, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാൻ തെരുവിൽ അലയുന്നവന്റെ ആളൽ കൂടി പരിഗണിക്കുക!! ഈ കോവിഡ് കാലത്തു സർക്കാർ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ!!!???
Discussion about this post