ഡൽഹി: മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം കുറയുമ്പോഴും കേരളത്തിൽ കൊവിഡ് നിരക്ക് കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.
കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. വാക്സിനേഷൻ വേഗത്തിലാക്കാനും പരിശോധനകൾ വർധിപ്പിക്കാനുമാണ് നിർദേശം. 10 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ കർശന നിയന്ത്രണം വേണമെന്നും നിർദേശമുണ്ട്. ഇവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കണം.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം. കേസുകളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളാക്കി തിരിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു. കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ തുടരുകയാണ്.











