കബൂൾ: ആഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 27 ഭീകരർക്ക് പരിക്കേറ്റു. കബൂളിന് സമീപം ജോവ്സ്യാൻ പ്രവിശ്യയിലായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ ഭീകരർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും ആയുധങ്ങളും മറ്റ് ഉപകരണങ്ങളും സൈന്യം തകർത്തതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പിന്മാറാൻ തുടങ്ങിയതോടെ രാജ്യത്ത് താലിബാൻ പിടിമുറുക്കിയിരുന്നു. ടാഖർ ഉൾപ്പെടെ നിരവധി ജില്ലകൾ തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ 40 താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. താലിബാൻ ഭീകരർ കൂട്ടമായി യോഗത്തിനെത്തുന്ന കേന്ദ്രത്തിൽ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നു എന്നാണ് റിപ്പോർട്ട്.
Discussion about this post