Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

”നിങ്ങൾ രാഷ്ട്രത്തിന്റെ അഭിമാനമാണ്”; വെങ്കല മെഡൽ നേടിയ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ അഭിനന്ദിച്ച് രാഷ്ട്രപതി

by Brave India Desk
Aug 4, 2021, 01:41 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ബുധനാഴ്ച നടന്ന വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോഗ്രാം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു. “ലൊവ്ലിന ബോർഗോഹെയിന് അഭിനന്ദനങ്ങൾ! നിങ്ങളുടെ കഠിനാധ്വാനവും ദൃഢനിശ്ചയവും കൊണ്ട് നിങ്ങൾ രാഷ്ട്രത്തെ അഭിമാനത്തിലേക്കുയർത്തി”- രാഷ്ട്രപതി ട്വീറ്റിൽ പറഞ്ഞു.

വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു.

Stories you may like

ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും പരിക്ക് വില്ലൻ; സൂപ്പർ ബോളർ സീസണിൽ കളിക്കില്ല, പകരം ആര്?

ആ താരത്തിനൊന്നും വയ്യ, താളം തെറ്റിയ പടക്കുതിരയാണ്; സൂപ്പർ ബോളറെ ടീമിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ട് റാഷിദ് ലത്തീഫ്

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ്ങില്‍ ഒളിമ്പിക്‌സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു.

ആദ്യ റൗണ്ടില്‍ ലവ്‌ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ തുര്‍ക്കി താരം ലീഡുയര്‍ത്തിയതോടെ ലവ്‌ലിന പതറി. ഒടുവില്‍ ബോക്‌സിങ് റിങ്ങില്‍നിന്നു മെഡല്‍ നേടിക്കൊണ്ട് തലയുയര്‍ത്തി ലവ്‌ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതി ലവ്‌ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍.

Tags: president ramnath kovindTOKYO OLYMPICSLovlina Borgohain
Share15TweetSendShare

Latest stories from this section

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

എന്തിനാണ് അധികം, ഇതുപോലെ ഒന്ന് പോരെ; ചെന്നൈ ആരാധകരെ ഇളക്കിമറിച്ച് ഒരു ചിത്രം; തിളങ്ങി ധോണിയും സഞ്ജുവും

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies