ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം. അപകടത്തില്‍ വരന് പരിക്കേല്‍ക്കുകയും ചെയ്തു. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.
അതേസമയം, ബംഗ്ലാദേശില്‍ പലയിടത്തും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയില്‍ ആറ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 പേരാണ് മരിച്ചത്.
ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്നാണ് റിപ്പോർട്ട്.
Discussion about this post