ഗോവ: 5 ലക്ഷം രൂപ വിലമതിക്കുന്ന 500 ഗ്രാം ചരസ് കൈവശം വച്ചതിന് റഷ്യൻ പൗരനെ പെർനെം പോലീസ് അറസ്റ്റ് ചെയ്തു. പെർനെം കണ്ണായ്ക്വാഡ മോർജിമിൽ താമസിക്കുന്ന ഒരു റഷ്യൻ പൗരനായ മാർക്ക് സ്മിസ്ലോവ് ആണ് പിടിയിലായത്.
2021 ഓഗസ്റ്റ് 4 ന്, ടെംവാഡ മോർജിമിലെ ഗോവൻ കിച്ചൻ റെസ്റ്റോറന്റിന് സമീപം മയക്കുമരുന്ന് കൈമാറുമെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ ജിവ്ബ ഡാൽവി ഒരു അന്വേഷണസംഘം രൂപീകരിച്ച് റെയ്ഡ് നടത്തുകയായിരുന്നു. തുടർന്നാണ് മാർക്ക്അനധികൃതമായി കാറിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്നും കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ മേൽനോട്ടത്തിലാണ് കൂടുതൽ അന്വേഷണം നടക്കുന്നത്
Discussion about this post