ഡൽഹി: പെഗാസസ് കേസിൽ കപിൽ സിബലിനും സംഘത്തിനും സുപ്രീം കോടതിയിൽ തിരിച്ചടി. വാര്‍ത്താധിഷ്ടിതമായാണ് ഹര്‍ജികള്‍ വന്നതെന്നും കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. ഫോണ്‍ ചോര്‍ത്തിയതില്‍ ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
2019ല്‍ തന്നെ പെഗാസസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാവ് കപിൽ സിബൽ കോടതിയിൽ ഹാജരായത്. അടുത്ത ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.









Discussion about this post