കൊല്‍ക്കത്ത: ഐ.പി.എസ് ഓഫീസറാണെന്ന പേരില്‍ തട്ടി ആളുകളില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. അങ്കിത് കുമാര്‍ സിങ് എന്നയാളെയാണ് കൊല്‍ക്കത്ത പൊലീസ് പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
‘താങ്കളുടെ പേരില്‍ സൈബര്‍ കേസ് എടുത്തിട്ടുണ്ട്. പണം നല്‍കിയാല്‍ കേസ് പിൻവലിക്കാം’ എന്ന് ആളുകള്‍ക്ക് ഫോണില്‍ മെസ്സേജ് അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഇത്തരത്തില്‍ 20,000 മുതല്‍ ഒരു ലക്ഷം വരെ ഓരോ വ്യക്തിയില്‍നിന്നും ഇയാള്‍ തട്ടിയെടുത്തിരുന്നു.
ഇന്റര്‍നെറ്റില്‍നിന്നും കൊല്‍ക്കത്ത പൊലീസിന്റെ ലോഗോയും ഉയര്‍ന്ന റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും സംഘടിപ്പിച്ച് ഇത് ഉപയോഗിച്ചായിരുന്നു ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. പരാതി ലഭിച്ചതോടെ വിവരമറിഞ്ഞ കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ ടീം ഇയാള്‍ക്കായി വലവിരിക്കുകയായിരുന്നു.
Discussion about this post