തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതല്‍ വാക്സിന് നൽകി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി ലഭിച്ച കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചത്.
തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെ ഡോസ് വാക്സിനാണ് ലഭ്യമായത്. ലഭ്യമായ വാക്സിന് വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.
അതേസമയം, ഇന്ന് 2,45,897 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്സിനേഷന് കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.
Discussion about this post