തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായതിനെ തുടർന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടർന്നും മഴ അതിശക്തമാകുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തീരമേഖലകളിൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമനത്തിനും സാധ്യതയുണ്ട്. അതേ സമയം മൽസ്യബന്ധനത്തിനും കടലിൽ പോകുന്നതിനും വിലക്കില്ല.
Discussion about this post