മുംബൈ: ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ വീട്ടില്‍ ഉള്‍പ്പടെ നാലിടങ്ങളില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം. മുംബൈ പൊലീസിനാണ് സന്ദേശം ലഭിച്ചത്.
താരത്തിന്റെ ജുഹുവിലെ ബംഗ്ളാവിലും മുംബൈ സിഎസ്ടി റെയില്വെസ്റ്റേഷന്, ബൈക്കുള, ദാദര്‍ റെയില്‍വെ സ്റ്റേഷനുകളിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു മുംബൈ പൊലീസ് കണ്ട്രോള് റൂമിലേക്ക് അജ്ഞാത ഫോണ്‍കോള്‍ വന്നത്.
വെളളിയാഴ്ച സന്ദേശം ലഭിച്ചയുടന്‍ റയില്‍വെ പരിസരങ്ങളില്‍ റെയില്‍വേ പൊലീസ്, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, പൊലീസ് എന്നീ സംഘങ്ങളുടെ പരിശോധന നടന്നു. എന്നാല്‍ ഒന്നും സംശയാസ്പദമായ നിലയില്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ശക്തമായ പൊലീസ് കാവല്‍ ഇവിടങ്ങളിലെല്ലാം ഏര്‍പ്പെടുത്തി.
അതേസമയം ഫോണ്‍ ചെയ്തയാളെ കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അമിതാഭ് ബച്ചന്റെ ബംഗ്ളാവിലും ബോംബ് സ്ക്വാഡും അന്വേഷണ സംഘവും പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഇതോടെ വന്നത് വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Discussion about this post