മൂന്നാര്‍: പൊമ്പളൈ ഒരുമൈയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ തോട്ടം തൊഴിലാളികള്‍ ആരംഭിച്ച സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആരംഭിച്ച നിരാഹാരസമരം പിന്നീട് രാപ്പകല്‍ സമരമാക്കി മാറ്റിയിരുന്നു.
എന്നാല്‍ രാത്രി സംരക്ഷണം തരാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ന് രാത്രി 15 സ്ത്രീകളെ സമരത്തിനിരുത്താനായിരുന്നു സ്ത്രീ കൂട്ടായ്മ തീരുമാനിച്ചിരുന്നത്. അതേസമയം രാവിലെ മുതല്‍ വൈകിട്ട് വരെ നിരാഹാരം തുടരും.
Discussion about this post