ടോക്കിയോ: ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടം കുറിച്ച ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് സമാപനം. ഒളിമ്പിക്‌സ് സമാപന ചടങ്ങുകള്‍ ആരംഭിച്ചു. വെങ്കല മെഡല്‍ ജേതാവ് ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്‌റ്റില്‍ ബജ്‌രംഗ് പൂനിയ ഇന്ത്യന്‍ പതാക വഹിച്ചു.
39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകള്‍ നേടിയ അമേരിക്കയാണ് ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. 38 സ്വര്‍ണ നേടി ആകെ 88 മെഡലുകളുമായി ചൈന രണ്ടാമതാണ്. അവസാന ദിനം 38-36 എന്ന നിലയിലായിരുന്നു ചൈന-അമേരിക്ക സ്വര്‍ണ മെഡല്‍ നില. എന്നാല്‍ മൂന്ന് സ്വര്‍ണം അമേരിക്ക നേടിയതോടെ അവര്‍ ഒന്നാമതായി.
Discussion about this post