ജമ്മുകശ്മിരിലെ പൂഞ്ചില്‍ നിന്നും വൻ തോതില്‍ ആയുധങ്ങളും വെടിയുണ്ടകളും ബിഎസ്എഫ് സേന പിടിച്ചെടുത്തു. ബിഎസ്എഫും രാഷ്ട്രിയ റൈഫിള്‍സും, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും ചേര്‍ന്നാണ് പൂഞ്ചിലെ വനമേഖലയായ സന്‍ഗാഡില്‍ തിരച്ചില്‍ നടത്തിയത്. ഇത്രയും ആയുധങ്ങള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ രാജ്യത്ത് എല്ലാ നഗരങ്ങളിലും ജാഗ്രത വേണമെന്നും ബിഎസ്എഫ് അറിയിച്ചു.
രണ്ട് എകെ-47 റൈഫിളുകള്‍, നാല് എകെ- 47 മാഗസിന്, ഒരു ചൈനീസ് പിസ്റ്റല്‍, 10 പിസ്റ്റല്‍ മാഗസിന്, ഒരു സെറ്റ് ഐ-കോം, നാല് ചൈനീസ് ഗ്രനേഡുകള്‍, നാല് നോണ്‍ ഇലക്ട്രിക ഡിറ്റോണേറ്ററുകള്‍, ഒമ്പത് ഇലക്ട്രിക ഡിറ്റോണേറ്ററുകള്‍, ചൈനീസ് ഗ്രനേഡുകളുടെ പതിനഞ്ച് ഫ്യുസ് ഡിറ്റോണേറ്ററുകള്‍, 257 റൗണ്ട് എകെ-47 വെടിയുണ്ടകള്‍, 68 റൗണ്ട് 9 എംഎം ചൈനീസ് വെടിയുണ്ടകള്‍, 23 റൗണ്ട് 7.65 എംഎം വെടിയുണ്ടകള്‍, രണ്ട് നോക്കിയ മൊബൈലുകള്‍, 12 ബാറ്ററി ചാര്‍ജര്‍ ,രണ്ട് ഒമ്പത് വോള്‍ട്ട് ബാറ്ററികള്‍ എന്നിവയാണ് ബിഎസ്എഫ് സേന പിടിച്ചെടുത്തത്.
Discussion about this post