കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിസ്താരത്തിനായി ദിലീപിന്റെ രണ്ടാം ഭാര്യ നടി കാവ്യാ മാധവൻ കോടതിയിൽ ഹാജരായി. സാക്ഷി വിസ്താരത്തിനായാണ് താരം ഹാജരായിരിക്കുന്നത്. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കാവ്യാമാധവൻ ഹാജരായത്.
നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്താരം പൂർത്തിയായി. കഴിഞ്ഞ മെയ്മാസത്തിൽ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല. കേസിൽ 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്.
കേസിൽ 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്. 2017 ലാണ് കൊച്ചിയിൽ നടി അക്രമത്തിന് ഇരയായത്. കേസിൽ നടൻ ദിലീപാണ് പ്രതിസ്ഥാനത്തുള്ളത്.












