കണ്ണൂര്‍: ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്’ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് നടപടി.
കൂടാതെ 13 പേര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘടിച്ചതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും കേസെടുത്തു. ഇ ബുള്‍ജെറ്റിന്റെ മുഴുവന്‍ വിഡിയോകളും പരിശോധിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടു പേര്‍ക്കെതിരെ കേസെടുത്തു.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
Discussion about this post