ഡല്‍ഹി: കോവിഡ് ഡല്‍റ്റ പ്ലസ് വകഭേദത്തിന്റെ തീവ്രവ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ 86 ഡെല്‍റ്റ പ്ലസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.ഡി.സി ഡയറക്ടര്‍ എസ്.കെ.സിങ്ങാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
അതേസമയം, ഡെല്‍റ്റ വകഭേദം വലിയ രീതിയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ട്. മേയില്‍ വലിയ രീതിയിലുള്ള കോവിഡ് വ്യാപനത്തിന് കാരണമായത് ഡെല്‍റ്റ വകഭേദമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡെല്‍റ്റ വകഭേദമാണ് പല രാജ്യങ്ങളിലും ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ വ്യക്തമാക്കി.
രാജ്യത്തെ 37 ജില്ലകളില്‍ കോവിഡ് വ്യാപനം ഉയരുകയാണ്. ഇത് നിയന്ത്രണവിധേയമാക്കണമെന്ന് ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
Discussion about this post