തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെയും മുഖ്യമമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിസന്ധിയിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിജിലന്‍സ് എഡിജിപി ലോയായുക്തയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ചാനല്‍ പുറത്ത് വിട്ടതാണ് ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനയായത്.
ഭൂമിയിടപാടില്‍ ഉന്നത ഭരണനേതൃത്വത്തിന് പങ്കുണ്ടെന്ന് എഡിജിപി ലോകായുക്തയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയുടേയും, ചീഫ് സെക്രട്ടറിയുടെയും പങ്ക് വ്യക്തമാക്കുന്ന റവന്യു ജലവിഭവ വകുപ്പ് ഫയലുകളും റിപ്പോര്‍ട്ടിനൊപ്പമുണ്ട്.
റവന്യു ഫയലിലെ 57 മുതല്‍ 60 വരെയുള്ള ഖണ്ഡികകള്‍ക്ക് താഴെ ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷനുമാണ്. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ പുറം പോക്കിലല്ലാത്തതിനാല്‍ മാറ്റിയിട്ടുകൊടുക്കാനാണ് ഉത്തരവ്. അതേസമയം ഇതിന് ആധാരമായിട്ടുള്ള റിപ്പോര്‍ട്ട് നിയമവിരുദ്ധമായി ഉണ്ടാക്കിയതെന്ന് വിജലന്‍സ് കണ്ടെത്തി.
കൃത്യമായ ആശയക്കുഴപ്പം നിലനില്‍ക്കെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് പകരം സെറ്റില്‍ ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പൈപ്പ് ലൈനിന്റെ സമ്പൂര്‍ണ്ണ അധികാരം വാട്ടര്‍ അതോറിറ്റിക്കാണ്. ഇത് മറികടന്ന് വാട്ടര്‍ അതോറിറ്റി ഫയല്‍ റവന്യു വകുപ്പിന് നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. റവന്യു ഫയലില്‍ ഉണ്ടായ നടപടി തീര്‍ത്തും നിയമവിരുദ്ധമെന്ന് ജലവിഭവകുപ്പിന്റെ അഭിപ്രായവും ഉന്നതര്‍ക്കെതിരെയുള്ള തെളിവായി വിജലന്‍സ് മുന്നോട്ട് വെക്കുന്നുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയ്‌ക്കെതിരെ ഭരത് ഭൂഷണ്‍ രംഗത്തെത്തി.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞോ അറിയാതെയോ ചില അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭരത് ഭൂഷന്റെ വിമര്‍ശനം.
ആരോപണവിധേയരായ ടോമിന്‍ ജെ. തച്ചങ്കരി, ടോം ജോസ് എന്നിവരെ പോലെയുള്ളവര്‍ക്ക് അവരര്‍ഹിക്കാത്ത തരത്തിലുള്ള സഹായം മുഖ്യമന്ത്രി ചെയ്ത് കൊടുത്തിട്ടുണ്ട്. അത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു.ഇത്തരം ആള്‍ക്കാരോട് കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിക്കണമെന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് എളിമയോടെ അഭ്യര്‍ഥിക്കാനുള്ളത്.
പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ഫയലുകള്‍ തന്റെയോ മുഖ്യമന്ത്രിയുടെയോ പക്കലെത്തിയില്ല. പിന്നീടാണ് ഫയലുകള്‍ ‘മിസ്സിങ്ങാ’യ കാര്യം ഞങ്ങള്‍ അറിയുന്നത്. എങ്ങനെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയല്ല അതാത് സെക്ഷനുകളില്‍ നിന്ന് ലഭിച്ചതെന്നും ഭരത് ഭൂഷണ്‍ വെളിപ്പെടുത്തി.
പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ ഭരത് ഭൂഷണ്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കും.
Discussion about this post